Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം പിന്നീട് പറയാം -വി.എസ്
text_fieldsbookmark_border
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമോ എന്ന കാര്യം പിന്നീട് പറയാമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ മാര്‍ച്ച് രണ്ടിന് ചേരുന്ന സംസ്ഥാന സമിതി യോഗത്തിൽതീരുമാനമെടുക്കാൻ ഡൽഹിയിൽ ചേർന്ന നേതൃയോഗം ധാരണയിലെത്തിയിരുന്നു. നേതൃയോഗത്തില്‍ പങ്കെടുത്ത പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും വി.എസിന്റെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ത്തില്ലെന്നാണ് റിപ്പോർട്ട്.
തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന സമിതി യോഗത്തില്‍ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പി.ബി അംഗം എസ്. രാമചന്ദ്രൻപിള്ളയും പങ്കെടുക്കും.
Next Story
