Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാളികാവിൽ എസ്റ്റേറ്റ് ജീവനക്കാരനെ കാട്ടാന കുത്തിക്കൊന്നു
text_fieldsbookmark_border
മലപ്പുറം: കാളികാവ് പുല്ലങ്കോട് എസ്റ്റേറ്റിൽ ജീവനക്കാരനെ കാട്ടാന കുത്തിക്കൊന്നു. പൂക്കോട്ടുംപാടം ആലുക്കൽ കുട്ടൻനായരുടെ മകൻ മുരളീധരൻ (52) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം.
എസ്റ്റേറ്റിലെ റൈറ്ററാണ് മുരളീധരൻ. എസ്റ്റേറ്റിലെ ക്വാർട്ടേഴ്സിൽ നിന്ന് ജോലിസ്ഥലത്തേക്ക് പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് ആനയുടെ ആക്രമണമുണ്ടായത്. കഴുത്തിൽ കൊമ്പ് കുത്തിയിറങ്ങിയിട്ടുണ്ട്. മുരളീധരന് ഭാര്യയും രണ്ട് മക്കളുമുണ്ട്.
അതേസമയം, എസ്റ്റേറ്റിനകത്തെ മൃഗശല്യം തടയാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ പുല്ലങ്കോട് അങ്ങാടിയിൽ സംസ്ഥാനപാത ഉപരോധിച്ചു. തുടർന്ന് കാളികാവ് ഫോറസ്റ്റ് റെയ്ഞ്ചർ ധനിക് ലാൽ നാട്ടുകാരുമായി ചർച്ച നടത്തിയതിനെ തുടർന്ന് പ്രതിഷേധം പിൻവലിക്കുകയായിരുന്നു.
Next Story
