Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിവാദ പ്രസംഗം: വെള്ളാപ്പള്ളി സി.ഐ ഓഫിസിൽ ഹാജരായി
text_fieldsbookmark_border
കൊച്ചി: സമത്വ മുന്നേറ്റ യാത്രക്കിടെ വിവാദ പ്രസംഗം നടത്തിയതിനെ തുടർന്നുള്ള കേസിൽ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ആലുവ സി.ഐ ഓഫിസിൽ ഹാജരായി. ആലുവ സി.ഐക്ക് മുന്നിൽ ഹാജരായ വെള്ളാപ്പള്ളിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തുഷാർ വെള്ളാപ്പള്ളി, എ.എൻ രാജൻ ബാബു അടക്കമുള്ള എസ്.എൻ.ഡി.പിയുടെ പ്രമുഖ നേതാക്കൾ വെള്ളാപ്പള്ളിയോടൊപ്പം ഉണ്ടായിരുന്നു.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വെള്ളാപ്പള്ളിയെ ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ജാമ്യം അനുവദിക്കാത്ത വകുപ്പനുസരിച്ചായിരുന്നു വെള്ളാപ്പള്ളിക്കെതിരെ കേസ് ചാർജ് ചെയ്തിരുന്നത്. തുടർന്ന് മുൻകൂർ ജാമ്യാപേക്ഷയുമായി വെള്ളാപ്പള്ളി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. 25,000 രൂപയുടെ ബോണ്ടിലും രണ്ട്പേരുടെ ആൾജാമ്യത്തിലും ഇന്ന് തന്നെ വെള്ളാപ്പള്ളിക്ക് ജാമ്യം നൽകണമെന്നാണ് ഹൈകോടതി നിർദേശം.
Next Story
