Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊച്ചിയിലേക്ക്​ കൊണ്ടുവന്ന ആറ്​ കിലോ സ്വർണം മോഷണം പോയി

text_fields
bookmark_border
കൊച്ചിയിലേക്ക്​ കൊണ്ടുവന്ന ആറ്​ കിലോ സ്വർണം മോഷണം പോയി
cancel

ആലുവ: ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് കൊണ്ടുവന്ന ആറ് കിലോസ്വര്‍ണാഭരണങ്ങൾ കാണാതായി പരാതി. സ്വകാര്യ ട്രാവൽ എജന്‍സിയുടെ ബസില്‍ രാജസ്ഥാന്‍ സ്വദേശി മഹേഷാണ് സ്വര്‍ണം കൊണ്ടുവന്നത്.  കൊച്ചിയിലെ സ്വര്‍ണക്കടകളില്‍ നിന്ന് ഓര്‍ഡറെടുക്കുന്നതിനായി മോഡൽ കാണിക്കാൻ കൊണ്ടുവന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടതെന്ന് മഹേഷ് പൊലീസിന് മൊഴി നൽകി. അതേസമയം മഹേഷ് നൽകിയ മൊഴിയിൽ പൊരുത്തക്കേടുള്ളതിനാൽ പൊലീസ് കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്.

പുലർച്ചെ ആലുവയിൽ എത്തിയപ്പോഴാണ് സ്വർണം നഷ്ടപ്പെട്ട വിവരം മഹേഷ് പൊലീസിനെ അറിയിച്ചത്. പരാതിയെ തുടര്‍ന്ന് ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാരുടെ ബാഗുകള്‍ പരിശോധിച്ച് വിട്ടയച്ചു. കൊച്ചിയിലെ സ്വർണക്കടകളിലേക്ക് അനധികൃതമായി എത്തിച്ച ആഭരണമാണോ ഇതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story