Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബിജു രമേശിന്‍െറ കെട്ടിടം: അപ്പീല്‍ മൂന്നാഴ്ചക്കുശേഷം പരിഗണിക്കാന്‍ മാറ്റി
text_fieldsbookmark_border
കൊച്ചി: ബാര്‍ ഹോട്ടല്‍സ് അസോസിയേഷന് വര്‍ക്കിങ് പ്രസിഡന്റ് ഡോ. ബിജു രമേശിന്‍െറ കെട്ടിടത്തിനെതിരെ നടപടി പാടില്ളെന്ന സിംഗ്ള്‍ബെഞ്ച് ഉത്തരവിനെതിരായ സര്‍ക്കാര്‍ അപ്പീല്‍ മൂന്നാഴ്ചക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി.
ഓപറേഷന് അനന്തയുടെ ഭാഗമായി തെക്കനംകര കനാല്‍ കടന്നുപോകുന്ന പാതയില്‍ നിര്‍മിച്ച തന്‍െറ കെട്ടിടം ഭാഗികമായി പൊളിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയര്മാന് എന്ന നിലയില്‍ ജില്ലാ കലക്ടര്‍ നല്കിയ നോട്ടീസ് ബിജു രമേശ് നല്കിയ ഹരജിയില്‍ സിംഗ്ള്‍ബെഞ്ച് തടഞ്ഞിരുന്നു.
തമ്പാനൂര്‍ മേഖലയിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ തെക്കനംകര കനാലിന്‍െറ ശോച്യാവസ്ഥ പരിഹരിക്കാന്‍ കെട്ടിടം പൊളിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. കെട്ടിടം പൊളിക്കാന്‍ അനുമതി നല്‍കണമെന്നും അപ്പീല്‍ ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story
