Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രഞ്ജിത്തിനെ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് പുറത്താക്കി
text_fieldsbookmark_border
കൊച്ചി: സംവിധായകനും നിർമാതാവുമായ രഞ്ജിത്തിനെ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് പുറത്താക്കി. സിനിമാ മേഖലയിലെ നിത്യ കൂലിക്കാരുടെ വേതനവർധനവിനെ ചൊല്ലി ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് സിനിമാ നിർമാണം നിർത്തിവെച്ചിരിക്കുകയാണ്. ഇതിന് വിരുദ്ധമായി രഞ്ജിത്തിന്റെ നിർമാണ കമ്പനിയായ ക്യാപിറ്റോൾ സിനിമാ ഷൂട്ടിങ് തുടങ്ങിയ സാഹചര്യത്തിലാണ് നടപടി. ഫെഫ്കയുടെ കൂലി വർധന നടപ്പാക്കിയാണ് രഞ്ജിത്തിന്റെ പുതിയ സിനിമ ലീലയുടെ ഷൂട്ടിങ് കോഴിക്കോട് പുരോഗമിക്കുന്നത്. അസോസിയേഷൻ അംഗം എന്ന നിലയിൽ അച്ചടക്കലംഘനം നടത്തിയതിനാണ് പുറത്താക്കിയതെന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സുരേഷ് കുമാർ പറഞ്ഞു. ലീലയുടെ റിലീസിങ്ങിന് വിലക്കേർപ്പെടുത്താൻ അസോസിയേഷൻ ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
Next Story
