Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാബുവിനെതിരായ കേസ്: നടപടികൾ സംബന്ധിച്ച് സത്യവാങ്മൂലം നൽകണമെന്ന് ഹൈകോടതി

text_fields
bookmark_border
ബാബുവിനെതിരായ കേസ്: നടപടികൾ സംബന്ധിച്ച് സത്യവാങ്മൂലം നൽകണമെന്ന് ഹൈകോടതി
cancel

കൊച്ചി: മന്ത്രി കെ. ബാബുവിനെതിരെയുള്ള ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളിൽ ഒരാഴ്ചക്കുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ഹൈകോടതി. ക്വിക്ക് വെരിഫിക്കേഷൻ ഉൾപ്പെടെയുള്ള നടപടികൾ സംബന്ധിച്ച പുരോഗതിയാണ് അറിയിക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് എ.എം ഷഫീഖ് എന്നിവർ അടങ്ങിയ ബെഞ്ച് വിജിലൻസ് ഡയറക്ടറോട് ആവശ്യപ്പെട്ടു. കേസ് ഈ മാസം 20ന് വീണ്ടും പരിഗണിക്കും.

ബാർകോഴ ആരോപണം ഉന്നയിച്ച ബിജു രമേശിൻെറ മൊഴി അടിസ്ഥാനമാക്കി മന്ത്രി ബാബുവിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ് സുനിൽകുമാർ എം.എൽ.എയാണ് ഹരജി നൽകിയത്. പ്രാഥമിക അന്വേഷണം നടത്തിയിട്ടുണ്ടെന്ന് അഡ്വക്കേറ്റ് ജനറൽ ചൂണ്ടിക്കാട്ടിയപ്പോഴാണ് കേസിൻെറ നടപടികളുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ഉത്തരവിട്ടത്. മറ്റുകേസുകൾ പരിഹരിക്കപ്പെടാതെ കിടക്കുന്നതിനാലാണ് നടപടികൾ വൈകുന്നതെന്നും എ.ജി കോടതിയെ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story