Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡോ. ബി. അശോക് സൈനികക്ഷേമ സ്പെഷല്‍ സെക്രട്ടറി

text_fields
bookmark_border
ഡോ. ബി. അശോക് സൈനികക്ഷേമ സ്പെഷല്‍ സെക്രട്ടറി
cancel

തിരുവനന്തപുരം: വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനമൊഴിഞ്ഞ ഡോ. ബി. അശോകിനെ ഒൗദ്യോഗികഭാഷാവകുപ്പിന്‍െറ അധികചുമതലയോടെ സൈനികക്ഷേമ വകുപ്പ് സ്പെഷല്‍ സെക്രട്ടറിയായി നിയമിച്ചു. ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജി. കമലവര്‍ധന റാവുവിന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി(2)യുടെ അധികചുമതലകൂടി നല്‍കി. സപൈ്ളകോ എം.ഡിയായിരുന്ന എ.ടി. ജെയിംസിനെ മഹാത്മാഗാന്ധി തൊഴിലുറപ്പ് മിഷന്‍ ഡയറക്ടറുടെ അധികചുമതലയോടെ ഗ്രാമവികസന കമീഷണറായി നിയമിച്ചു. എസ്. വെങ്കിടേശപതിയാണ് സപൈ്ളകോ എം.ഡി. ഗ്രാമവികസന കമീഷണര്‍ കെ.വി. മോഹന്‍കുമാറിനെ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറായി നിയമിക്കും. കോഴിക്കോടുള്ള മലബാര്‍ കള്‍ചറല്‍ അക്കാദമി സ്പെഷല്‍ ഓഫിസറുടെ അധികചുമതല ഇദ്ദേഹം തുടര്‍ന്നും വഹിക്കും. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറായിരുന്ന കെ.എന്‍. സതീഷിനെ ആസൂത്രണ, സാമ്പത്തികകാര്യ വകുപ്പ് അഡീഷനല്‍ സെക്രട്ടറിയായി മാറ്റിനിയമിക്കും. സി.പി.എം.യു.(പ്രോജക്ട് മാനേജ്മെന്‍റ് യൂനിറ്റ്) ഡയറക്ടറുടെ ചുമതലകൂടി ഉണ്ടാകും.  

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story