Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലാവ് ലിന്‍ കേസ്: രാഷ്ട്രീയമായും നിയമപരമായും നേരിടും: സീതാറാം യെച്ചൂരി

text_fields
bookmark_border
ലാവ് ലിന്‍ കേസ്:  രാഷ്ട്രീയമായും നിയമപരമായും നേരിടും: സീതാറാം യെച്ചൂരി
cancel

ന്യൂഡല്‍ഹി: ലാവ് ലിന്‍ കേസില്‍ യു.ഡി.എഫ് സർക്കാറിൻെറ പുതിയ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് സി.പി.എം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി. സി.ബി.ഐ സ്പെഷ്യല്‍ കോടതി കേസ് തള്ളി രണ്ടു വര്‍ഷവും രണ്ടുമാസവും കഴിഞ്ഞശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ ഹരജിയുമായി ഹൈകോടതിയെ സമീപിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഈ നീക്കം രാഷ്ട്രീയപ്രേരിതമാണ്. ലാവ് ലിന്‍ കേസ് രാഷ്ട്രീയപരമായും നിയമപരമായും നേരിടാൻ പൊളിറ്റ് ബ്യൂറോ നേരത്തേ തീരുമാനിച്ചതാണ്. നിയമപോരാട്ടത്തില്‍ പാർട്ടി വിജയം നേടുകയും ചെയ്തു. ഈ കേസ് വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാനുള്ള യു.ഡി.എഫ് സർക്കാറിൻെറ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും എതിർക്കുമെന്നും യെച്ചൂരി പറഞ്ഞു.

ലാവ് ലിന്‍ കേസില്‍ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈകോടതിയില്‍ ഇന്ന് ഉപഹരജി നല്‍കിയിരുന്നു. കേസ് എത്രയും വേഗം തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹരജി സമര്‍പ്പിച്ചത്.

 


 



 

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story