Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലാവലിന്‍: സര്‍ക്കാര്‍ ഹരജി ഇന്ന് പരിഗണനക്ക്

text_fields
bookmark_border
ലാവലിന്‍: സര്‍ക്കാര്‍ ഹരജി ഇന്ന് പരിഗണനക്ക്
cancel

കൊച്ചി: എസ്.എന്‍.സി ലാവലിന്‍ കേസില്‍ മുന്‍ വൈദ്യുതി മന്ത്രിയും സി.പി.എം പോളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയനെ കുറ്റമുക്തനാക്കിയത് ചോദ്യം ചെയ്യുന്ന സര്‍ക്കാര്‍ ഹരജി ഹൈകോടതി വെള്ളിയാഴ്ച പരിഗണിക്കും. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റമുക്തരാക്കിയ സി.ബി.ഐ കോടതി ഉത്തരവിനെതിരെ സമര്‍പ്പിച്ച റിവ്യൂ ഹരജികള്‍ അതിവേഗം പരിഗണിച്ച് തീര്‍പ്പാക്കണമെന്നുള്‍പ്പെടെ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയാണ് ജസ്റ്റിസ് പി. ഉബൈദിന്‍െറ ബെഞ്ച് മുമ്പാകെ പരിഗണനക്കത്തെുക. പെറ്റീഷന്‍ സപ്ളിമെന്‍ററി പട്ടികയില്‍ 329ാമത് കേസായി പരിഗണിക്കുമെന്നാണ് വെള്ളിയാഴ്ചത്തെ കേസ് പരിഗണന സംബന്ധിച്ച് ഹൈകോടതി പ്രസിദ്ധീകരിച്ച വെബ്സൈറ്റില്‍നിന്നുള്ള വിവരം. സംസ്ഥാന സര്‍ക്കാറിന് സാമ്പത്തികനഷ്ടമുണ്ടാക്കിയ ലാവലിന്‍ ഇടപാടില്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയതിന് പിണറായിക്കും ഉദ്യോഗസ്ഥരായിരുന്ന പ്രതികള്‍ക്കുമെതിരെ വ്യക്തമായ തെളിവുകളുണ്ടായിട്ടും അതൊന്നും പരിഗണിക്കാതെയാണ് കുറ്റമുക്തരാക്കി ഉത്തരവിട്ടതെന്ന് ചൂണ്ടിക്കാട്ടി ഉപഹരജിയാണ് കഴിഞ്ഞദിവസം സര്‍ക്കാര്‍ സമര്‍പ്പിച്ചത്. ഉത്തരവിനെതിരെ സി.ബി.ഐ ഉള്‍പ്പെടെ നല്‍കിയ റിവ്യൂ ഹരജികള്‍ അടിയന്തരമായി പരിഗണിച്ച് തീര്‍പ്പാക്കണമെന്നും അല്ലാത്തപക്ഷം നീതി നിഷേധമാകുമെന്നും ഹരജിയില്‍ പറയുന്നു. സി.ബി.ഐ കോടതി ഉത്തരവിനെതിരെ സി.ബി.ഐ, ‘ക്രൈം’ എഡിറ്റര്‍ ടി.പി. നന്ദകുമാര്‍, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍െറ മുന്‍ പ്രൈവറ്റ് സെക്രട്ടറി കെ.എം. ഷാജഹാന്‍ എന്നിവര്‍ നല്‍കിയ ഹരജിയും കോടതിയുടെ പരിഗണനക്കത്തെും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story