ലാവലിൻ വിഷയമാക്കുന്ന യു.ഡി.എഫ് നടപടി വിലപ്പോവില്ലെന്ന് കോടിയേരി
text_fieldsതിരുവനന്തപുരം: ലാവലിൻ കേസിൽ കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരന് മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ലാവലിൻ കേസിനെ കുറിച്ച് സുധീരനാണ് നിലപാടില്ലാത്തതെന്ന് കോടിയേരി പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ലാവലിൻ വിഷയമാക്കുന്ന യു.ഡി.എഫ് നടപടി വിലപ്പോവില്ല. പ്രതികളെ വെറുതെവിട്ടതിന് ശേഷം രണ്ടര വർഷക്കാലം മൗനം പാലിച്ചവരാണ് ഇപ്പോൾ രംഗത്തുള്ളതെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
ലാവലിൻ കേസിൽ സർക്കാരിന്‍റെയും സി.ബി.ഐയുടേയും വാദങ്ങളിൽ കഴമ്പുണ്ടെന്ന് ഹൈകോടതി നിരീക്ഷിച്ചിട്ടും സി.പി.എം നേതാക്കൾ പ്രതികരിക്കാത്തത് ന്യായീകരണങ്ങൾ ഇല്ലാത്തതിനാലാണെന്ന് രാവിലെ നടത്തിയ വാർത്താ സമ്മേളനത്തിൽ സുധീരൻ ആരോപിച്ചിരുന്നു. ലാവലിൻ അഴിമതിയോട് പ്രതികരിക്കാനില്ലെന്ന സി.പി.എം നിലപാട് ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാർട്ടിക്ക് ചേർന്നതല്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
