Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചന്ദ്രബോസ് വധം: അപ്പീൽ നൽകുമെന്ന് ആഭ്യന്തരമന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസിൽ തൃശൂർ അഡീഷണൽ സെഷൻസ് കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രതിക്ക് കൂടുതൽ ശിക്ഷ പ്രതീക്ഷിക്കുന്നുണ്ട്. ഇക്കാര്യം ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായി ചർച്ച ചെയ്യും. കൂടിയാലോചന നടത്തിയ ശേഷം തീരുമാനമെടുക്കുമെന്നും ആഭ്യന്തരമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സർക്കാരെടുക്കുന്ന ഏതു തീരുമാനത്തോടും സഹകരിക്കുമെന്ന് സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ സി.പി. ഉദയഭാനു പ്രതികരിച്ചു.
Next Story
