Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ടി.പി വധത്തില്‍ സി.ബി.ഐ അന്വേഷണം: രമ വീണ്ടും മുഖ്യമന്ത്രിയെ കണ്ടു
text_fieldsbookmark_border
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.കെ. രമ വീണ്ടും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ടു. വെള്ളിയാഴ്ച രാവിലെ ഏഴോടെ കോഴിക്കോട് ഗെസ്റ്റ്ഹൗസിലത്തെിയ ഇവര്‍ 15 മിനിറ്റോളം മുഖ്യമന്ത്രിയുമായി സംസാരിച്ചു.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നിവേദനവും ഇവര്‍ മുഖ്യമന്ത്രിക്ക് കൈമാറി. കേസ് സി.ബി.ഐക്ക് വിടുന്നതില്‍ സര്‍ക്കാറിന് അനുകൂല നിലപാടാണുള്ളതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞതായി രമ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. സി.ബി.ഐ അന്വേഷണം നേരത്തെ ആവശ്യപ്പെട്ടതാണ്. എന്നാല്‍, ഇക്കാര്യത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ല. അതിനാലാണ് വീണ്ടും മുഖ്യമന്ത്രിയെ കണ്ടതെന്നും ഇവര്‍ പറഞ്ഞു. അതേസമയം, ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ മുഖ്യമന്ത്രി വിസ്സമ്മതിച്ചു.
Next Story