Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളയാത്ര ഇന്ന് തുടങ്ങും

text_fields
bookmark_border
കേരളയാത്ര ഇന്ന് തുടങ്ങും
cancel

കാസര്‍കോട്: ‘സൗഹൃദം, സമത്വം, സമന്വയം’ എന്ന സന്ദേശവുമായി വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നയിക്കുന്ന മുസ്ലിം ലീഗ് കേരളയാത്ര ഇന്ന് വൈകീട്ട് നാലിന് മഞ്ചേശ്വരം ഹൊസങ്കടിയില്‍നിന്ന് ആരംഭിക്കും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

നേതാക്കളായ കെ.പി.എ. മജീദ്, ഇ.ടി. മുഹമ്മദ് ബഷീര്‍, മന്ത്രി ഡോ. എം.കെ. മുനീര്‍, പി.കെ.കെ. ബാവ, മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, അബ്ദുല്‍വഹാബ് എം.പി, കെ.എം. ഷാജി എം.എല്‍.എ എന്നിവരെ കൂടാതെ ലീഗിന്‍െറ പോഷക സംഘടനകളായ എസ്.ടി.യു, യൂത്ത്ലീഗ്, എം.എസ്.എഫ് എന്നിവയുടെ സംസ്ഥാന ഭാരവാഹികള്‍ ജാഥയില്‍ സ്ഥിരാംഗങ്ങളാണ്.

കേരളത്തിലെ 140 മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന യാത്ര ഫെബ്രുവരി ഏഴിന് തിരുവനന്തപുരത്ത് സമാപിക്കും.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story