Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശിഷ്ട ജീവിതം ആധ്യാത്മിക, സാമൂഹിക സേവനത്തിന് –ജഡ്ജി എസ്.എസ്. വാസന്
text_fieldsbookmark_border
തൃശൂര്‍: ശിഷ്ട ജീവിതം ആധ്യാത്മിക മേഖലയിലും സാമൂഹിക സേവനത്തിനും വായനക്കുമായി മാറ്റിവെക്കുമെന്ന് സ്വയം വിരമിക്കാന്‍ അപേക്ഷ നല്കിയ തൃശൂര്‍ വിജിലന്‍സ് ജഡ്ജി എസ്.എസ്. വാസന്. ഹൈകോടതിയുടെ പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടില്ല. അതുകൊണ്ടല്ല സ്വയം വിരമിക്കാന്‍ തീരുമാനിച്ചത്. വെള്ളിയാഴ്ച രാവിലെ തന്നെ ഹൈകോടതി രജിസ്ട്രാര്‍ക്ക് സ്വയം വിരമിക്കാന്‍ അനുവാദം തേടി അപേക്ഷ അയച്ചു. അത് കഴിഞ്ഞാണ് കോടതിയിലേക്ക് കയറിയത്. ഒന്നര വര്‍ഷത്തിലേറെ സര്‍വിസ് ബാക്കിയുണ്ട്. എങ്കിലും ഈ മേയ് 31ന് വിരമിക്കാനാണ് അനുമതി തേടിയിരിക്കുന്നതെന്ന് ജഡ്ജി പറഞ്ഞു.
Next Story
