Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശബരിമല: ജയറാം രമേശിന്റെ നിലപാട് വ്യക്തിപരം -ഉമ്മന്‍ചാണ്ടി
text_fieldsbookmark_border
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെ കയറ്റണമെന്ന മുന്‍ കേന്ദ്രമന്ത്രി ജയറാം രമേശിന്റെ നിലപാട് തികച്ചും വ്യക്തിപരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിനോട് സംസ്ഥാന സര്‍ക്കാരിന് യോജിപ്പില്ല. ശബരിമലയില്‍ നൂറ്റാണ്ടുകളായി പ്രാബല്യത്തിലുള്ള ആചാരാനുഷ്ഠാനങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും നിലപാട് സ്വീകരിച്ചിട്ടുള്ളത്. സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
മന്ത്രി കെ. ബാബുവിന്റെ രാജി സ്വീകരിക്കില്ല
യു.ഡി.എഫ് യോഗത്തിന്റെ ശിപാര്‍ശ പ്രകാരം ഫിഷറീസ് ആന്‍ഡ് എക്സൈസ് വകുപ്പുമന്ത്രി കെ. ബാബുവിന്റെ രാജി സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി ഉമ്മന്‍ചാണ്ടി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Next Story
