Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സി.പി.എമ്മിന് കേരളത്തില്‍ മാറ്റം കൊണ്ടുവരാനാവില്ല -പി.കെ കുഞ്ഞാലിക്കുട്ടി
text_fieldsbookmark_border
താമരശ്ശേരി: മാറ്റങ്ങള്‍ക്ക് വേണ്ടി ജാഥ നടത്തുന്ന പിണറായി വിജയന്റെ പാര്‍ട്ടിക്ക് കേരളത്തില്‍ യാതൊരു മാറ്റവും കൊണ്ടുവരാന്‍ സാധിക്കില്ലെന്ന് മുസ് ലീഗ് അഖിലേന്ത്യ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി. കോവളത്ത് നടക്കുന്ന ആഗോള വിദ്യാഭ്യാസ സംഗമത്തിനിടെ മുന്‍ ഇന്ത്യന്‍ അംബാസഡറും ഉന്നത വിദ്യാഭ്യാസ കമ്മീഷന് വൈസ് ചെയര്മാന് ടി.പി ശ്രീനിവാസനെ കുട്ടി സഖാക്കള്‍ ചേര്‍ന്ന് കരണത്തടിച്ചത് ഇതാണ് തെളിയിക്കുന്നത്. കേരളം അഭിമാനിക്കുന്ന വ്യക്തിത്വങ്ങളിലൊന്നാണ് ശ്രീനിവാസന്. കേരള രാഷ്ര്ടീയത്തില്‍ സി.പി.എമ്മിന് അടുത്ത കാലത്തൊന്നും ഒരു തരത്തിലുമുള്ള മാറ്റങ്ങളും വരുത്താന്‍ കഴിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളയാത്രക്ക് ഈങ്ങാപ്പുഴയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Next Story
