Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുന്നണി മാറ്റം തിടുക്കത്തിലായെന്ന് ചന്ദ്രചൂഢൻ
text_fieldsbookmark_border
തിരുവനന്തപുരം: ഇടതുമുന്നണി വിട്ട് യു.ഡി.എഫിൽ ചേക്കേറിയത് തിടുക്കത്തിലായിപ്പോയെന്ന് ആർ.എസ്.പി ജനറൽ സെക്രട്ടറി ടി.ജെ ചന്ദ്രചൂഢൻ. യു.ഡി.എഫിൽ എത്രകാലം തുടരാനാവുമെന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആർ.എസ്.പി ജില്ലാ കമ്മിറ്റി യോഗം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പിലെ ആർ.എസ്.പിയുടെ തോല്‍വി ദയനീയമാണ്. എന്നാൽ പെട്ടെന്നു മുന്നണി വിടാന്‍ തീരുമാനിച്ചിട്ടില്ലെന്നും പറ്റിയ തെറ്റുകള്‍ പാര്‍ട്ടിക്ക് തിരുത്തേണ്ടതുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സർക്കാറിന്‍റെ ഭരണം ഭേദപ്പെട്ടതാണ്. പറഞ്ഞ കാര്യങ്ങൾ അവർ നടപ്പാക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ പെരുമാറിയത് പ്രതിപക്ഷ നേതാവിനെ പോലെയാണെന്നും ചന്ദ്രചൂഢൻ കുറ്റപ്പെടുത്തി.
Next Story
