Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സുപ്രീംകോടതി വിധിയിൽ സന്തോഷം -കുഞ്ഞാലിക്കുട്ടി
text_fieldsbookmark_border
കോഴിക്കോട്: ഐസ്ക്രീം പാർലർ അട്ടിമറിക്കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദൻ സമർപ്പിച്ച ഹരജി തള്ളിയ സുപ്രീംകോടതി വിധിയിൽ സന്തോഷമുണ്ടെന്ന് മുസ്ലിം ലീഗ് നോതാവും മുൻ മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി.
രണ്ട് പതിറ്റാണ്ടുകളായി തന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്ന കേസിൽ അനുകൂലമായ വിധി വന്നതിൽ ദൈവത്തോട് നന്ദി പറയുന്നു. വി.എസ് മാത്രമല്ല ചില തൽപരകക്ഷികളും തനിക്കെതിരെ ഈ കേസുമായി മുന്നോട്ട് പോകുന്നുണ്ട്. എന്നാൽ അവരുടെ പേര് പറഞ്ഞ് അവരെ വലുതാക്കാനില്ല എന്നും കുഞ്ഞാലിക്കുട്ടി കോഴിക്കോട് പറഞ്ഞു.
Next Story
