Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിമാനാപകടം: മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടത്തെി
text_fieldsbookmark_border
കൈറോ: ഈജിപ്ത് വിമാനം തകര്‍ന്നുവീണ സംഭവത്തില്‍ അന്വേഷണം നടത്തുന്ന പ്രത്യേക സംഘം കടലിനടിയില്‍നിന്ന് മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടത്തെി. കഴിഞ്ഞ മേയ് 19ന് പാരിസില്‍നിന്ന് കൈറോയിലേക്കുള്ള യാത്രാമധ്യേയാണ് 66 പേരടങ്ങുന്ന ഈജിപ്തിന്‍െറ എം.എസ് 804 വിമാനം മെഡിറ്ററേനിയനില്‍ തകര്‍ന്നുവീണത്. അപകടത്തിന്‍െറ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മൊറീഷ്യസ് കേന്ദ്രമായുള്ള സമുദ്രാന്തര്‍ഭാഗത്തെ പരിശോധന നടത്തുന്ന കപ്പല്‍സംഘമാണ് മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടത്തെി ഈജിപ്ത് അധികൃതര്‍ക്ക് കൈമാറുന്നത്. അവ കണ്ടത്തെിയ സ്ഥലത്ത് വീണ്ടും വിശദ പരിശോധന നടത്തുമെന്ന് വിമാന അപകടം അന്വേഷിക്കുന്ന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
Next Story