ഇന്‍ഡിഗോ ഓഫിസിലെ പ്രതിഷേധം: പി.ഡി.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
text_fieldsനെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ഇന്‍ഡിഗോ വിമാനക്കമ്പനിയുടെ ഓഫിസിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ചതിന് പി.ഡി.പി നേതാവ് പൂന്തുറ സിറാജിനും കണ്ടാലറിയാവുന്ന നൂറുപേര്ക്കുമെതിരെ നെടുമ്പാശ്ശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
എന്നാല്‍, ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. മഅ്ദനിയുടെ മടക്കയാത്രക്കുശേഷം അറസ്റ്റ് നടപടികള്‍ സ്വീകരിച്ചാല്‍ മതിയെന്നാണ് പൊലീസിന് ലഭിച്ച നിര്‍ദേശമെന്നറിയുന്നു. ഇതിനിടെ നേതാക്കളുമായി ബന്ധപ്പെട്ട് പ്രതികളോട് കീഴടങ്ങാനും ആവശ്യപ്പെടും. വിമാനത്താവളത്തില്‍ പി.ഡി.പി പ്രവര്‍ത്തകര്‍ എത്തിയ വാഹനങ്ങളുടെ നമ്പറുകളുള്‍പ്പെടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ സി.സി ടി.വി കാമറയിലെ ദൃശ്യത്തില്‍നിന്നും അക്രമം നടത്തിയവരെ തിരിച്ചറിയാനും കഴിയും.
വിമാനത്താവളത്തിന്‍െറ അഞ്ഞൂറ് മീറ്ററിനുള്ളില്‍ മുദ്രാവാക്യം വിളിക്കുന്നതിന് നിലവില്‍ ഹൈകോടതിയുടെ വിലക്കുണ്ട്. പൊതുമുതല്‍ നശിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം എത്രപേര്‍ക്കെതിരെ കേസെടുക്കണമെന്നത് പൊലീസ് നിയമോപദേശം തേടും.
