Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഅ്ദനിയെ കാണാന്‍ സന്ദര്‍ശകപ്രവാഹം

text_fields
bookmark_border
മഅ്ദനിയെ കാണാന്‍ സന്ദര്‍ശകപ്രവാഹം
cancel

ശാസ്താംകോട്ട: അബ്ദുന്നാസിര്‍ മഅ്ദനിയെ കാണാനും ഐക്യദാര്‍ഢ്യം പങ്കിടാനും ആയിരങ്ങളാണ് ചൊവ്വാഴ്ച അന്‍വാര്‍ശ്ശേരിയിലത്തെിയത്. ഇതില്‍ അദ്ദേഹത്തെ പഠിപ്പിച്ച ഗുരുനാഥന്മാര്‍ മുതല്‍ മഅ്ദനിയുടെ പിന്തുണകൊണ്ടു പഠിച്ച് ഉന്നത നിലയിലത്തെിയവര്‍ വരെയുണ്ടായിരുന്നു.
യാത്രാക്ഷീണം മൂലം മധ്യാഹ്ന നമസ്കാരത്തിന് അല്‍പം മുമ്പാണ് മഅ്ദനി ഉറക്കമുണര്‍ന്നത്. മണിക്കൂറുകള്‍ക്കുമുമ്പുതന്നെ അദ്ദേഹത്തെ കാണാന്‍ സന്ദര്‍ശകരത്തെിത്തുടങ്ങിയിരുന്നു.
മഅ്ദനിയെക്കണ്ട് മടങ്ങാനത്തെിയ ഇവരില്‍ പലരും മടക്കയാത്ര മാറ്റിവെച്ചിരിക്കുകയാണ്.
മഅ്ദനി നേതൃത്വംനല്‍കുന്ന പെരുന്നാള്‍ നമസ്കാരത്തില്‍കൂടി പങ്കെടുത്താവും അവരുടെ മടക്കം.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story