മൈക്രോഫൈനാൻസ് തട്ടിപ്പ്: വെള്ളാപ്പള്ളിക്കെതിരെ എഫ്.ഐ.ആർ
text_fieldsതിരുവനന്തപുരം: മൈക്രോ ഫിനാന്‍സ് തട്ടിപ്പുകേസില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിജിലന്‍സ് കേസെടുക്കും. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ വെള്ളാപ്പള്ളിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടു. തിരുവനന്തപുരം വിജിലൻസ് കോടതിയിൽ അടുത്ത ആഴ്ച വെള്ളപ്പള്ളിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനാണ് വിജിലൻസ് തീരുമാനം.
വെള്ളാപ്പള്ളി ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസെടുക്കാനാണ് ആലോചന. വെള്ളാപ്പള്ളി നടേശന്, യോഗം പ്രസിഡന്റ് എം.എന്‍. സോമന്, മൈക്രോഫിനാന്‍സ് കോ--ഓര്‍ഡിനേറ്റര്‍ കെ.കെ. മഹേശ്വരന്, പിന്നാക്കക്ഷേമ കോര്പ്പറേഷന് മുന്‍ എം.ഡി. എന്‍. നജീബ് എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടിരുന്നത്. 15 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിലാണ് കേസെടുക്കുന്നത്.
മൈക്രോഫിനാന്‍സ് വഴി 15 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാരോപിച്ചാണ് വി.എസ്. അച്യുതാനന്ദന് നല്കിയ ഹര്‍ജിയിൽ കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
