ജിഷയുടെ അമ്മക്ക് വീട്; താക്കോൽ നിർവഹണം നടന്നു
text_fieldsഎറണാകുളം: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ അമ്മക്ക് സംസ്ഥാന സർക്കാർ നിർമിച്ച് നൽകിയ വീടിെൻറ താക്കോൽ നിർവഹണം നടന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ജിഷയുടെ അമ്മക്ക് താക്കോൽ നൽകിയത്. പുതിയ സർക്കാർ അധികാരമേറ്റ മെയ് 25ന് ചേര്‍ന്ന ആദ്യ മന്ത്രിസഭായോഗത്തിൽ ജിഷയുടെ അമ്മ രാജേശ്വരിക്ക് 45 ദിവസത്തിനകം വീട് നിർമ്മിച്ച് നൽകാൻ തീരുമാനമെടുത്തിരുന്നു. മുടക്കുഴ പഞ്ചായത്തിലെ തൃക്കേപ്പാറയിൽ പണിത വീടിെൻറ നിര്‍മാണം കാക്കനാട് നിര്‍മിതികേന്ദ്രയുടെ മേല്‍നോട്ടത്തിലാണ് നടന്നത്.
അശാസ്ത്രീയമായി പകുതിയോളം പണിതുയര്‍ത്തിയ വീടും തറയും പൂര്‍ണമായും പൊളിച്ചുമാറ്റിയാണ് വീട് നിര്‍മിക്കുന്നതെന്നും ജിഷ അതിക്രൂരമായി കൊലചെയ്യപ്പെട്ട ഏപ്രില്‍ 28 മുതല്‍ പെരുമ്പാവൂര്‍ ഗവണ്‍മെൻറ് താലൂക്ക് ആശുപത്രിയില്‍ കഴിയുന്ന രാജേശ്വരിയുടെ ആശുപത്രിവാസം ശനിയാഴ്ച അവസാനിക്കുമെന്നും പിണറായി വിജയൻ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
