കൊച്ചിയിൽ അനധികൃത സ്വർണം പിടികൂടി
text_fieldsകൊച്ചി: എറണാകുളം കച്ചേരിപ്പടിയിലെ ഫ്‌ളാറ്റില്‍ നിന്ന് അഞ്ചു കിലോഗ്രാം സ്വര്‍ണം പിടികൂടി. തിങ്കളാഴ്ച രാവിലെ കച്ചേരിപ്പടിയിലുള്ള പ്രമുഖ ഫ്‌ളാറ്റിന്‍റെ ഏഴാം നിലയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കുന്ദന്‍ സിംഗ്, പ്രഹ്ലാദ് എന്നീ രാജസ്ഥാന്‍ സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. നികുതി വെട്ടിച്ച് ജ്വല്ലറികളില്‍ വിതരണം ചെയ്യാനായി മുംബൈയില്‍ നിന്ന് എത്തിച്ച സ്വര്‍ണമാണ് പിടിച്ചെടുത്തത്. പ്രത്യേക ജാക്കറ്റ് ധരിച്ച് അതിലെ രഹസ്യ അറകളിലാണ് ഇവര്‍ സ്വര്‍ണം കടത്തിയിരുന്നത്.
സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഷാഡോ പോലീസും ആദായ നികുതി വകുപ്പുദ്യോഗസ്ഥരും ചേര്‍ന്നാണ് സ്വര്‍ണം പിടികൂടിയത്. ആഭരണ രൂപത്തില്‍ കടത്തിയ സ്വര്‍ണത്തിനൊപ്പം നാല് ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. അനധികൃതമായി മുംബൈയില്‍ നിന്ന് ട്രെയിന്‍ വഴി കടത്തിയ സ്വര്‍ണമായിരുന്നു ഇത്.
