Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെരിന്തല്‍മണ്ണയില്‍നിന്ന് കാണാനില്ളെന്ന് പരാതി
text_fieldsbookmark_border
പെരിന്തല്‍മണ്ണ: സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ദുരൂഹ സാഹചര്യത്തില്‍ യുവതീയുവാക്കളെ കാണാതായത് സംബന്ധിച്ച പരാതികള്‍ക്കിടെ, അങ്ങാടിപ്പുറത്തുനിന്ന് എന്‍ജിനീയറിങ് ബിരുദധാരിയായ യുവാവിനെ കാണാനില്ളെന്ന പരാതിയുമായി പിതാവ് പെരിന്തല്‍മണ്ണ പൊലീസിനെ സമീപിച്ചു.
യുവാവിനെക്കുറിച്ച വിവരങ്ങള്‍ പുറത്തറിയിക്കരുതെന്ന രക്ഷിതാവിന്‍െറ അഭ്യര്‍ഥനപ്രകാരം പേരുവിവരം വെളിപ്പെടുത്താന്‍ പൊലീസ് തയാറായില്ല. ഇതുസംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2013ല്‍ യമനിലേക്ക് പോയ യുവാവ് ഇസ്ലാം മതം സ്വീകരിച്ച് മടങ്ങിവന്നത് കഴിഞ്ഞ ഡിസംബറിലാണ്. യമനില്‍ മതപഠനം നടത്തുകയാണെന്നാണ് ബന്ധുക്കളെ അറിയിച്ചത്.
Next Story