Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുവതിയുടെ തിരോധാനം: ഭർത്താവിനും മുംബൈ സ്വദേശിക്കുമെതിരെ യു.എ.പി.എ
text_fieldsbookmark_border
കൊച്ചി: ഐ.എസ് ബന്ധം ആരോപിക്കപ്പെടുന്ന കൊച്ചി തമ്മനം സ്വദേശിനി മെറിന് എന്ന മറിയത്തിന്‍െറ തിരോധാനവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പാലക്കാട് സ്വദേശി യഹ്യ, മുംബൈയിലെ മതപണ്ഡിതന് ആര്‍ഷി ഖുറേഷി എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംസ്ഥാനത്ത് ദുരൂഹസാഹചര്യത്തില്‍ കാണാതായ സംഭവങ്ങളില്‍ ഐ.എസ് ബന്ധം ആരോപിക്കുന്നതിനിടെ മെറിന്‍െറ സഹോദരന് എബിന് ജേക്കബ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊച്ചി സിറ്റി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മതസ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിച്ചെന്നതടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി യു.എ.പി.എ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൊച്ചി അസിസ്റ്റന്റ് കമീഷണര്‍ കെ.വി. വിജയനാണ് അന്വേഷണച്ചുമതല. ഞായറാഴ്ചയാണ് എബിന് പാലാരിവട്ടം പൊലീസിന് പരാതി നല്‍കിയത്. എബിന്െറ മൊഴിയെടുത്ത ശേഷമാണ് പൊലീസ് കേസെടുത്തത്. മറ്റ് മതങ്ങള്‍ക്കെതിരെ യഹ്യയും ആര്‍ഷി ഖുറേഷിയും തന്നോട് സംസാരിച്ചിരുന്നെന്നും മതം മാറാന്‍ നിര്‍ദേശിച്ചിരുന്നതായും പാലാരിവട്ടം പൊലീസിന് നല്കിയ മൊഴിയില്‍ എബിന് ജേക്കബ് പറയുന്നുണ്ട്.
Next Story
