Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് ഇലക്ട്രിക് കിറ്റ്: മാനദണ്ഡമായി
text_fieldsbookmark_border
ന്യൂഡല്‍ഹി: പുക മലിനീകരണം കുറക്കുന്നതിന് പെട്രോള്‍, ഡീസല്‍ വാഹനങ്ങളില്‍ സര്‍ക്കാര്‍ തയാറാക്കിയ ഹൈബ്രിഡ് ഇലക്ട്രിക് സംവിധാനം ഘടിപ്പിക്കുന്നത് സംബന്ധിച്ച് മാനദണ്ഡം പുറപ്പെടുവിച്ചു. പുക ബഹിര്‍ഗമന മാനദണ്ഡങ്ങള്‍ പാലിക്കുന്ന വാഹനങ്ങളില്‍ മാത്രമേ പുതിയ സംവിധാനം ഘടിപ്പിക്കാനാവൂ. 3500 കിലോ ഗ്രാമിന് താഴെ ഭാരമുള്ള വാഹനങ്ങളില്‍ ഇലക്ട്രിക് കിറ്റ് ഘടിപ്പിക്കാം. സര്‍ക്കാര്‍ അംഗീകൃത വിതരണ കേന്ദ്രങ്ങള്‍ക്ക് മാത്രമേ കിറ്റ് വില്‍ക്കാനുള്ള അനുമതിയുള്ളൂ. സര്‍ക്കാര്‍ നിശ്ചയിക്കുന്ന പ്രത്യേക ഏജന്‍സി നല്കുന്ന അംഗീകാരപത്രത്തോടെയാണ് വിതരണകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്.മൂന്നുവര്‍ഷമായിരിക്കും അംഗീകാരപത്രത്തിന്െറ കാലാവധി.
Next Story
