Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റഫ്രിജറേറ്ററില്‍ നിന്ന് വിഷവാതകം ശ്വസിച്ച് ദമ്പതികളും മകളും മരിച്ചു

text_fields
bookmark_border
  • മൃതദേഹങ്ങള്‍ക്ക് രണ്ടുദിവസം പഴക്കമെന്ന് പൊലീസ്
റഫ്രിജറേറ്ററില്‍ നിന്ന് വിഷവാതകം ശ്വസിച്ച് ദമ്പതികളും മകളും മരിച്ചു
cancel

തിരുവനന്തപുരം/പാറശ്ശാല:  റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ചതിനത്തെുടര്‍ന്ന് വമിച്ച വിഷവാതകം ശ്വസിച്ച് ദമ്പതികളും  നാലുവയസ്സുകാരി മകളും മരിച്ചു. നാലാഞ്ചിറ മണ്ണന്തല മരുതൂര്‍ പാലത്തിനു സമീപം കുഴിക്കട വീട്ടില്‍ വാടകക്ക് താമസിച്ചിരുന്ന പാറശ്ശാല ധനുവച്ചപുരം പരുത്തിവിള എയ്തുകൊണ്ടാന്‍വിള ഗ്രയ്സ് കോട്ടേജില്‍ അനില്‍ രാജ്(37), ഭാര്യ അരുണ (27), ഇവരുടെ മകള്‍ നാലുവയസ്സുകാരി അലീഷ എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടത്തെിയത്. രണ്ടുദിവസമായി ഇവരെ വീടിനു പുറത്തു കാണാത്തതിനെ തുടര്‍ന്ന് പരിസരവാസികള്‍ മണ്ണന്തല പൊലീസിനെ വിവരം അറിയിച്ചു. പൊലീസത്തെി വീട് തുറന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്തെിയത്. മൃതദേഹങ്ങള്‍ക്ക് രണ്ടുദിവസം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.

കിടപ്പുമുറിയില്‍ കട്ടിലിലാണ് അരുണയുടെയും മകള്‍ അലീഷയുടെയും മൃതദേഹങ്ങള്‍ കിടന്നത്. തറയില്‍ പായയിലായിരുന്നു അനില്‍രാജിന്‍െറ മൃതദേഹം. റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച നിലയിലായിരുന്നു.  രാത്രി മൂവരും ഉറങ്ങിയതിനുശേഷം ഫ്രിഡ്ജ് സാങ്കേതിക തകരാര്‍ കാരണം പൊട്ടിത്തെറിച്ചതാവാമെന്ന് പൊലീസ് പറഞ്ഞു.അമിതമായ അളവില്‍ കാര്‍ബണ്‍ മോണോ ഓക്സൈഡ് വാതകം ശ്വസിച്ചതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

വിവരമറിഞ്ഞ് സിറ്റി പൊലീസ് കമീഷണര്‍ സ്പര്‍ജന്‍ കുമാര്‍, ഡെപ്യൂട്ടി കമീഷണര്‍ ശിവവിക്രം, കണ്‍റോണ്‍മെന്‍റ് അസി. കമീഷണര്‍ സൈഫുദ്ദീന്‍, പേരൂര്‍ക്കട സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ പങ്കജാക്ഷന്‍, മണ്ണന്തല സബ് ഇന്‍സ്പെക്ടര്‍ അശ്വനി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തത്തെി.
നാലാഞ്ചിറ മാര്‍ബസേലിയോസ് കോളജിലെ എന്‍ജിനീയറിങ് വര്‍ക്ക്ഷോപ് ഇന്‍സ്ട്രക്ടറാണ് മരിച്ച അനില്‍ രാജ്. അരുണയും ഇതേ കോളജില്‍ ലാബ് അസിസ്റ്റന്‍റാണ്. നാലാഞ്ചിറ സെന്‍റ് ഗോരേറ്റീസ് സ്കൂളിലെ യു.കെ.ജി വിദ്യാര്‍ഥിയാണ് ഇവരുടെ മകള്‍ അലീഷ.

 ഉച്ചയോടെ ഇന്‍ക്വസ്റ്റും  മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടപടികളും പൂര്‍ത്തിയാക്കി വൈകീട്ട് അഞ്ചോടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
ധനുവച്ചപുരം മലങ്കര സിറിയന്‍ കത്തോലിക്കപ്പള്ളിയിലും വീട്ടിലും പൊതുദര്‍ശനത്തിനുവെച്ച  മൃതദേഹങ്ങള്‍ രാത്രി എട്ടോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story