അക്രമത്തിന് ആഹ്വാനം ചെയ്ത കോടിയേരിക്കെതിരെ കേസെടുക്കണം –സുധീരൻ
text_fieldsതിരുവനന്തപുരം: അക്രമം നടത്താൻ പരസ്യമായി ആഹ്വാനം ചെയ്യുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ േകസെടുക്കണമെന്ന് കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ. പ്രവർത്തകെര ആക്രമിച്ചാൽ തിരിച്ചടക്കണമെന്നും സി.പി.എമ്മിനോട് കളിച്ചാൽ കണക്കുതീർക്കണമെന്നുമുള്ള േകാടിയേരിയുെട ആഹ്വാനം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും സുധീരൻ പറഞ്ഞു.
സി.പി.എം പ്രവർത്തകൻ സി.വി. ധനരാജിെൻറ കൊലപാതകത്തിൽ പ്രതിഷേധിച്ച് പയ്യന്നൂർ ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച കൂട്ടായ്മ ഉദ്ഘാടനം ചെയ്യുേമ്പാഴായിരുന്നു കോടിയേരിയുടെ വിവാദ പ്രസ്താവന. ബി.ജെ.പി.- ആര്.എസ്.എസ്. അക്രമങ്ങള്‍ക്കെതിരെ പാര്‍ട്ടി അണികള്‍ ജാഗ്രത പാലിക്കണം. വയലിൽ പണിയെടുത്താൽ കൂലി വരമ്പത്ത് തന്നെ കിട്ടുമെന്ന് അക്രമികൾ മനസിലാക്കണം. ആക്രമിക്കാന്‍ വരുന്നവര്‍ വന്നതുപോലെ തിരിച്ചുപോകാന്‍ പാടില്ലെന്നുമുള്ള കോടിയേരി ബാലകൃഷ്ണെൻറ പ്രസംഗത്തിനെതിരെയാണ് സുധീരന് രംഗത്തുവന്നത്.
