Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പൊലീസ് സ്റ്റേഷന് ബോംബെറിഞ്ഞ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
text_fieldsbookmark_border
ചക്കരക്കല്ല്: ചക്കരക്കല്ല് പൊലീസ് സ്റ്റേഷന് ബോംബെറിഞ്ഞ കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കാപ്പാട് പെറിക്കാട്ടെ അരയാക്കണ്ടി പ്രജിന് (25), പി.പി. റയീസ് (23) എന്നിവരെയാണ് ചക്കരക്കല്ല് പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ ഏഴിന് അര്‍ധരാത്രിയായിരുന്നു സ്റ്റേഷന് നേരെ ബോംബേറുണ്ടായത്. ബോംബ് പൊലീസ് സ്റ്റേഷന് കോമ്പൗണ്ടില്‍ വീണ് പൊട്ടിയതിനാല്‍ അപകടം ഒഴിവായി. കാപ്പാട് യുവാവിനെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് വീടുകള്‍ റെയ്ഡ് ചെയ്തതിനെ തുടര്‍ന്നായിരുന്നു സംഭവം. പ്രതികളെ തലശ്ശേരി സി.ജെ.എം കോടതി റിമാന്‍ഡ് ചെയ്തു.
Next Story
