ആദിവാസി യുവതി വാഹനത്തില്‍ പ്രസവിച്ചു; കുട്ടി മരിച്ചു
text_fieldsകാഞ്ഞങ്ങാട്: അവിവാഹിതയായ ആദിവാസി യുവതി വാഹനത്തില്‍ പ്രസവിച്ചു. കുട്ടി മരിച്ചു. എണ്ണപ്പാറ മലയാറ്റുകര കോളനിയിലെ യുവതിക്കാണ് പ്രസവിച്ചയുടന്‍ കുഞ്ഞിനെ നഷ്ടമായത്. ചൊവ്വാഴ്ച രാത്രി പ്രസവവേദന അനുഭവപ്പെട്ട യുവതിയെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവരും വഴിയാണ് വാഹനത്തില്‍ പ്രസവിച്ചത്. ആശുപത്രിയിലത്തെിച്ചപ്പോള്‍ കുട്ടി മരിച്ചതായി ഡോക്ടര്‍ അറിയിക്കുകയായിരുന്നു.
മരണത്തില്‍ പൊലീസ് സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നവജാത ശിശുവിന്‍െറ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുപോയി പോസ്റ്റുമോര്‍ട്ടം ചെയ്തെങ്കിലും സ്വാഭാവിക മരണമാണെന്ന് സ്ഥിരീകരിച്ചു. പിന്നീട് മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി വീട്ടുവളപ്പില്‍ സംസ്കരിച്ചു. ബേബിയെ വിവാഹ വാഗ്ദാനം നല്കി ഗര്‍ഭിണിയാക്കിയതിന് അയല്‍വാസിയായ യുവാവിനെതിരെ അമ്പലത്തറ പൊലീസ് സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്.