വോട്ട് ചെയ്തത് ശ്രീരാമകൃഷ്ണന് – ഒ.രാജഗോപാൽ
text_fieldsതിരുവനന്തപുരം: സ്പീക്കർ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി പി.ശ്രീരാമകൃഷ്ണനാണ് വോട്ട് ചെയ്തതെന്ന് ബി.ജെ.പി എം.എൽ.എ ഒ. രാജഗോപാൽ. സ്പീക്കർ തെരഞ്ഞെടുപ്പിന് ശേഷം നിയമസഭയിലെ മീഡിയ റൂമിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ വോട്ട് വേണ്ടെന്ന് കോൺഗ്രസ് പരസ്യമായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തെൻറ നല്ല സുഹൃത്തുകൂടിയായ ശ്രീരാമകൃഷ്ണന് വോട്ട് െചയ്തത്. അദ്ദേഹത്തിെൻറ പേരും തനിക്ക് പ്രിയപ്പെട്ടതാണെന്ന് രാജഗോപാൽ കൂട്ടിച്ചേർത്തു.
നിയമസഭയിൽ ഒരു മുന്നണിയോടും അന്ധമായ വിരോധമോ വിധേയത്വമോ ബിജെപിക്കില്ല. ഒാരോ വിഷയത്തെയും അതിെൻറ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും പിന്തുണക്കുകയെന്നും രാജഗോപാൽ പറഞ്ഞു.
ശ്രീരാമെൻറയും കൃഷ്ണെൻറയും പേരുള്ള ശ്രീരാമകൃഷ്ണൻ സഭയിൽ ധാർമികത, തുല്യനീതി എന്നിവ നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്പീക്കറെ അനുമോദിച്ച് നടത്തിയ പ്രസംഗത്തിൽ ഒ. രാജഗോപൽ പറഞ്ഞു.
