മുഹമ്മദ് അലിയുടെ ഓര്‍മകളുമായി ഹിഷാം ഹസന്
text_fieldsകോഴിക്കോട്: അന്തരിച്ച ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയെക്കുറിച്ച് നല്ല ഓര്‍മകളുമായി ജെ.ഡി.റ്റി ഇസ്ലാം മുന്‍ സെക്രട്ടറി കെ.പി. ഹസ്സനാജിയുടെ മകന് ഹിഷാം ഹസന്. സൗദി രാജാവിന്‍െറ അതിഥിയായി ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ പോയപ്പോള്‍ തങ്ങളോടൊപ്പം മുഹമ്മദ് അലിയും ഭാര്യയും ഉണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തോടൊപ്പം ഒരാഴ്ചയാണ് കഴിഞ്ഞത്. പിതാവ് കേരളത്തിലേക്ക് ക്ഷണിച്ചപ്പോള്‍ വരാമെന്ന് വളരെ സന്തോഷപൂര്‍വം സമ്മതിച്ചു. വളരെ താമസിയാതെ അദ്ദേഹം ഭാര്യയുമൊത്ത് കോഴിക്കോട്ട് വന്നു. ജെ.ഡി.റ്റി ഇസ്ലാം ഓര്‍ഫനേജ് സന്ദര്‍ശിച്ചു.
അനാഥ കുട്ടികളോടൊപ്പം കുറേസമയം ചെലവഴിച്ചു. എന്‍െറ ബാപ്പയും ഉമ്മയും അദ്ദേഹത്തിന്‍െറ ക്ഷണപ്രകാരം അമേരിക്കയിലും പോയിരുന്നു. വളരെ നല്ല പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്‍േറത്. ലോകം മുഴുവന്‍ അറിയപ്പെടുന്ന ആ വ്യക്തിയുടെ കൂടെ ചെലവഴിക്കാന്‍ കിട്ടിയ നല്ല ദിവസങ്ങള്‍ ഒരിക്കലും മായാതെ മനസ്സിലുണ്ടാവുമെന്നും ഹിഷാം പറഞ്ഞു.
