Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നേതൃമാറ്റമെന്ന ആവശ്യം ആരും ഉന്നയിച്ചിട്ടില്ല; വാർത്തകൾ തെറ്റ്​ –വി.എം സുധീരൻ

text_fields
bookmark_border
നേതൃമാറ്റമെന്ന ആവശ്യം ആരും ഉന്നയിച്ചിട്ടില്ല; വാർത്തകൾ തെറ്റ്​ –വി.എം സുധീരൻ
cancel

തിരുവനന്തപുരം: കോൺഗ്രസ് നിർവാഹക സമിതിയിൽ നേതൃമാറ്റം വേണമെന്ന ആവശ്യം ഉയർന്നിട്ടില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ വിഎം സുധീരൻ. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ചേർന്ന കെ.പി.സി.സിയുടെ ക്യാമ്പ് നിർവാഹക സമിതി യോഗത്തിൽ നേതൃമാറ്റം വേണമെന്ന ആവശ്യം ഉയർന്നെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു സുധീരൻ.

യോഗത്തിൽ നേതൃമാറ്റം വേണമെന്ന ആവശ്യമുണ്ടായി എന്ന നിലക്കു വന്ന വാർത്തകൾ തെറ്റാണെന്ന് സുധീരൻ പറഞ്ഞു. ഇത്തരം വാർത്തകൾ മാധ്യമങ്ങളിലൂെട പ്രചരിപ്പിച്ചവർ കെ.പി.സി.സി യോഗത്തിൽ ഇൗ ആവശ്യം ഉന്നയിച്ചില്ല. തുറന്ന,  ക്രിയാത്മകചർച്ചയാണ് യോഗത്തിൽ നടന്നത്. ആരെയും വ്യക്തിപരമായി വിരല്‍ചൂണ്ടിക്കൊണ്ടുള്ള വിമര്‍ശമല്ല യോഗത്തിലുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തകർ െതറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകയാണ്. യോഗത്തിൽ പറയാത്ത കാര്യങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തോല്‍വി സംബന്ധിച്ച് ഹൈകമാന്‍ഡുമായി കൂടിക്കാഴ്ചക്ക് ഡൽഹിയിലേക്ക് പോകുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധീരന്‍.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story