ബോക്സിങ് ഇതിഹാസത്തിന്‍െറ ഓര്‍മയില്‍ വിജയരാഘവന്
text_fieldsപാലക്കാട്: ഇടിക്കൂട്ടിലെ ഇതിഹാസമെന്ന വിശേഷണത്തിനുടമയായ മുന്‍ ലോക ബോക്സിങ് ഹെവി വെയ്റ്റ് ചാമ്പ്യന്‍ മുഹമ്മദലിയുടെ ഓര്‍മയില്‍ മുന്‍ എം.പി വി.എസ്. വിജയരാഘവന്. എം.പിയായിരിക്കെ ന്യൂഡല്‍ഹി രാഷ്ട്രപതി ഭവനില്‍ ഭാര്യാസമേതം എത്തിയ മുഹമ്മദലിയോടൊപ്പം അല്പ സമയം ചെലവഴിക്കാന്‍ കഴിഞ്ഞത് വിലപ്പെട്ട അനുഭവമായാണ് കരുതുന്നതെന്ന് വിജയരാഘവന് പറഞ്ഞു.
1981ലെ റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ചായിരുന്നു രാഷ്ട്രപതി ഭവനിലെ വിശിഷ്ടാതിഥികളുടെ സംഗമം. ഈ സമയം വിജയരാഘവന് പാലക്കാട് എം.പിയായിരുന്നു. ചടങ്ങിനിടെയാണ് മുഹമ്മദലി നിര്‍ബന്ധിച്ച് താന്‍ കൂടി ഉള്‍പ്പെട്ട ചിത്രം എടുപ്പിച്ചതെന്ന് അദ്ദേഹം ഓര്‍ക്കുന്നു. അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായി ജനിച്ച കാഷ്യസ് ക്ളേ പിന്നീട് മുഹമ്മദലിയായി ബോക്സിങ് രംഗത്തെ എക്കാലത്തെയും ഇതിഹാസമായി മാറുകയായിരുന്നുവെന്ന് വിജയരാഘവന് ചൂണ്ടിക്കാട്ടി.
