Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എമര്‍ജന്‍സി ക്വോട്ട റെയില്‍വേ സുതാര്യമാക്കി

text_fields
bookmark_border
എമര്‍ജന്‍സി ക്വോട്ട റെയില്‍വേ സുതാര്യമാക്കി
cancel

കൊച്ചി: ട്രെയിനുകളില്‍ എമര്‍ജന്‍സി ക്വോട്ട അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സുതാര്യമാക്കാന്‍ റെയില്‍വേ നടപടി തുടങ്ങി. അടിയന്തരമായി യാത്രചെയ്യേണ്ടവര്‍ ഇ-മെയില്‍, ഫാക്സ് വഴി റെയില്‍വേക്ക് അപേക്ഷയയച്ചാല്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമാക്കാനുള്ള നടപടികളാണ് റെയില്‍വേ സ്വീകരിക്കുന്നത്. മൊബൈല്‍ ഫോണ്‍ വഴിയും അപേക്ഷ നല്‍കാം. എറണാകുളം റീജ്യന്‍െറ ജോലിഭാരം കുറയുമെന്നും എമര്‍ജന്‍സി ക്വോട്ട സംവിധാനത്തിന് ഏകീകരണമുണ്ടാകുമെന്നുമാണ് റെയില്‍വേയുടെ വിശദീകരണം. ഇതിന്‍െറ ഭാഗമായി എമര്‍ജന്‍സി ക്വോട്ടയുടെ നിയന്ത്രണം എറണാകുളം റീജ്യനില്‍നിന്ന് തിരുവനന്തപുരം ഡിവിഷന്‍ ഓഫിസിലേക്ക് മാറ്റി. നേരത്തേ, എറണാകുളം റീജ്യനില്‍നിന്നായിരുന്നു ഇത് അനുവദിച്ചിരുന്നത്. അതോടൊപ്പം എമര്‍ജന്‍സി ക്വോട്ട ഓണ്‍ലൈന്‍ വഴിയാക്കാനും തീരുമാനമായി.

എന്നാല്‍, എമര്‍ജന്‍സി ക്വോട്ടയുടെ നിയന്ത്രണം എറണാകുളത്തുനിന്ന് മാറ്റിയതിനെതിരെ ഹൈബി ഈഡന്‍ എം.എല്‍.എ രംഗത്തുവന്നു. 140 ട്രെയിനുകളിലായി 1700 എമര്‍ജന്‍സി ബെര്‍ത്തുകളാണ് എറണാകുളം റീജ്യന്‍ കൈകാര്യം ചെയ്തിരുന്നത്. നേരത്തേ എം.എല്‍.എ, എം.പി എന്നിവരുടെ ശിപാര്‍ശയുമായി എത്തുന്നവര്‍ക്കായിരുന്നു എമര്‍ജന്‍സി ക്വോട്ട ലഭിച്ചിരുന്നത്. എന്നാല്‍, ഈ രീതി ആരോപണങ്ങള്‍ക്ക് കാരണമായിരുന്നു. ജനപ്രതിനിധികളോട് ബന്ധമുള്ളവര്‍ക്കു മാത്രമാണ് ക്വോട്ട ലഭിച്ചിരുന്നത്. പലപ്പോഴും അര്‍ഹതപ്പെട്ടവര്‍ക്ക് ഈ സംവിധാനത്തിന്‍െറ പ്രയോജനം ലഭിച്ചിരുന്നില്ല. അര്‍ഹതപ്പെട്ടവര്‍ക്ക് എമര്‍ജന്‍സി ക്വോട്ട ലഭ്യമാകണമെന്നാണ് റെയില്‍വേയുടെ നയമെന്ന് അധികൃതര്‍ പറയുന്നു. എമര്‍ജന്‍സി ക്വോട്ടയില്‍ അപേക്ഷിച്ചാല്‍ വയോജനങ്ങള്‍, ഗര്‍ഭിണികള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ലോവര്‍ ബെര്‍ത്ത് ഉറപ്പാക്കുമെന്നും റെയില്‍വേ അറിയിച്ചു.

എമര്‍ജന്‍സി ക്വോട്ടക്ക് ബന്ധപ്പെടാനുള്ള പുതിയ ഫാക്സ് നമ്പര്‍: 0471 2326482, 2325639. ടോള്‍ ഫ്രീ നമ്പര്‍: 138, ഫോണ്‍: 0471 2326484 (പ്രവൃത്തി ദിനങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ). ഇ-മെയില്‍: [email protected]. ഐ.ഡി പ്രൂഫിന്‍െറ കോപ്പിയും ഇന്‍റര്‍വ്യൂ കത്തും നിര്‍ബന്ധമായും ഉള്‍പ്പെടുത്തിവേണം എമര്‍ജന്‍സി ക്വോട്ടക്ക് അപേക്ഷിക്കേണ്ടത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story