കെ.പി.സി.സിയില്‍ ഉടന്‍ നേതൃമാറ്റമില്ല
text_fieldsന്യൂഡല്‍ഹി: കെ. പി.സി.സി നേതൃത്വത്തില്‍ മാറ്റം ഉടനുണ്ടാകില്ളെന്ന് തീരുമാനം. രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തില്‍ നേതൃമാറ്റം സംബന്ധിച്ച ചര്‍ച്ചയുണ്ടായില്ല. നേതൃമാറ്റം ആരും ആവശ്യപ്പെട്ടില്ളെന്നും കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കേരളത്തിന്‍്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് ഡല്‍ഹിയില്‍ പറഞ്ഞു.
കെ.പി.സി സി, ഡി.സി.സി ഭാരവാഹികളില്‍ മാറ്റം വരും. അന്‍പത് നേതാക്കളെ വിളിച്ചുവരുത്തി തുടര്‍ചര്‍ച്ചകള്‍ നടത്തുമെന്നും മുകുള്‍ വാസ്നിക് വ്യക്തമാക്കി. യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവന്ന് പാര്‍ട്ടി ശക്തിപ്പെടുത്തും. പാര്‍ട്ടി പുനരുജ്ജീവിപ്പിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, വി.എം.സുധീരന് എന്നിവരുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തിയിരുന്നു.
പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്നും ഒറ്റക്കെട്ടായി മുന്നോട്ടു പോവണമെന്നും സോണിയ ഗാന്ധി നിര്‍ദേശിച്ചതായി കൂടിക്കാഴ്ചക്കുശേഷം സുധീരന് ഡല്‍ഹിയില്‍ പറഞ്ഞു.
