Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇടതു സര്‍ക്കാറിന്റെ പ്രവര്‍ത്തനം ശരിയായ ദിശയിൽ -വി.എസ്
text_fieldsbookmark_border
തിരുവനന്തപുരം: ഇടതു സര്‍ക്കാറിന്റെ പ്രവര്‍ത്തനം ശരിയായ ദിശയിലാണെന്ന് മുതിർന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദന്. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന് സുവര്‍ണ ജുബിലി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാറിന്റെ രണ്ടാഴ്ചത്തെ പ്രവര്‍ത്തനം ഇതിന് തെളിവാണ്. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ സര്‍ക്കാറിന്റെ ഇടപെടല്‍ മികച്ച തുടക്കമാണെന്നും അച്യുതാനന്ദന് ചൂണ്ടിക്കാട്ടി.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേരളത്തെ ഈജിയന്‍ തൊഴുത്താക്കി മാറ്റി. ഇത് വൃത്തിയാക്കാനുള്ള ശ്രമത്തിലാണ് ഇടതു സര്‍ക്കാരെന്നും വി.എസ് പറഞ്ഞു.
Next Story
