Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നെല്ലായ സംഘർഷം: ആറ്​ ബി.​ജെ.പി പ്രവർത്തകർ അറസ്​റ്റിൽ

text_fields
bookmark_border
നെല്ലായ സംഘർഷം: ആറ്​ ബി.​ജെ.പി പ്രവർത്തകർ അറസ്​റ്റിൽ
cancel

ഷൊര്‍ണൂര്‍: നെല്ലായയിലുണ്ടായ സി.പി.എം-ബി.ജെ.പി സംഘർഷവുമായി ബന്ധപ്പെട്ട് ആറ് ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ. അറസ്റ്റിലായവരിൽ ബി.ജെ.പിയുടെ നേതൃനിരയിൽ പെട്ടവരും ഉൾപ്പെടുന്നു. ഞായറാഴ്ചയുണ്ടായ സംഘർഷത്തിൽ സി.പി.എം പ്രവർത്തകരുടെ വീടുകളും വാഹനങ്ങളും പൂർണമായും തകർക്കപ്പെടിരുന്നു.

കഴിഞ്ഞ ദിവസം സംഭവുമായി ബന്ധപ്പെട്ട് പി.കെ ശശി എം.എല്‍.എ പൊലീസുകാരെ ശകാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ചെര്‍പ്പുള്ളശ്ശേരി എസ്.ഐ, സി.ഐ എന്നിവരോടാണ് എം.എല്‍.എ തട്ടിക്കയറിയത്. തെമ്മാടികളെ അഴിഞ്ഞാടാന്‍ വിടുകയാണ് പൊലീസെന്നും കൈകാര്യം ചെയ്യാന്‍ തങ്ങള്‍ക്ക് അറിയാമെന്നും എം.എൽ.എ ശകാരിച്ചത്. സംഘർഷത്തെ തുടർന്ന് വൻ പൊലീസ് സന്നാഹമാണ് നെല്ലായയിൽ വിന്യസിച്ചിട്ടുള്ളത്.

അതേസമയം, പൊലീസുകാരെ ശകാരിച്ച സംഭവത്തിൽ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായി പി.കെ ശശി എം.എല്‍.എ അറിയിച്ചു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story