Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മെട്രോ റെയില്‍ മാര്‍ച്ചില്‍ കമീഷന് ചെയ്യും
text_fieldsbookmark_border
തിരുവനന്തപുരം: കൊച്ചി മെട്രോ റെയില്‍ 2017 മാര്‍ച്ചില്‍ കമീഷന് ചെയ്യുമെന്ന് കെ.എം.ആര്.എല്‍ മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരന് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയില്‍ അറിയിച്ചു. 2016 നവംബറില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ചിരുന്ന മെട്രോ റെയില്‍ സാങ്കേതിക തകരാറുകളെ തുടര്‍ന്ന് നീളുകയായിരുന്നു. മാര്‍ച്ചില്‍ പണിപൂര്‍ത്തിയാക്കി കമ്മീഷന് ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം മുഖ്യമന്ത്രിക്ക് ഉറപ്പ് നല്കി.
തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്കാന് പിണറായി വിജയന് ആവശ്യപ്പെട്ടു. പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കല്‍ മറ്റു പ്രശ്നങ്ങള്‍ എന്നിവയിലെ പ്രായോഗികത സംബന്ധിച്ച റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിട്ടുണ്ട്.
പിണറായി മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഇ. ശ്രീധരനുമായി നടത്തിയ ആദ്യകൂടിക്കാഴ്ചയാണിത്.
Next Story
