Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; പ്രതികൾ ഒളിവിൽ
text_fieldsbookmark_border
ഒറ്റപ്പാലം: മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തിൽ പ്രതികളായ ആര്.എസ്.എസ് പ്രവര്‍ത്തകരെ പിടികൂടാനായില്ല. പ്രതികളായ മൂന്ന് പേർ ഒളിവിലാണ്. വട്ടിയൂര്‍കാവ് സ്വദേശിയായ വിഷ്ണു ഉള്‍പ്പെടെ മൂന്നു പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇവർ വധശ്രമക്കേസിൽ പ്രതികളായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. ദൃശ്യങ്ങൾ സഹിതം വാർത്ത വന്നിട്ടും പൊലീസിന് പ്രതികളെ പിടികൂടാനാവാത്തത് വിമർശമുയർത്തി. സംഭവത്തിൽ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.
സംഭവത്തെ അപലപിച്ച് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കുമ്മനം രാജശേഖരൻ രംഗത്തെത്തി. എന്നാൽ പ്രതികൾക്കെതിരെ പാർട്ടി തലത്തിൽ നടപടിയെടുക്കുന്ന ചോദ്യങ്ങളെ സംബന്ധിച്ച് അദ്ദേഹം ഒഴിഞ്ഞു മാറി.
Next Story
