Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോണ്‍ഗ്രസ് നേതാവിന്‍െറ പെണ്‍മക്കളെ അറസ്റ്റ് ചെയ്തു; വി.എം. സുധീരന്‍െറ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച്

text_fields
bookmark_border

തലശ്ശേരി: കുട്ടിമാക്കൂലില്‍ സി.പി.എം ബ്രാഞ്ച് ഓഫിസില്‍ കയറി പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവിന്‍െറ പെണ്‍മക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഐ.എന്‍.ടി.യു.സി നേതാവ് എന്‍. രാജന്‍െറ മക്കളായ അഖില (30), അഞ്ജുന (25) എന്നിവരെയാണ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ പ്രതിഷേധിച്ച് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍െറ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തലശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
ഈമാസം 11ന് വൈകീട്ട് അഞ്ചിന് കുട്ടിമാക്കൂലിലെ കടയില്‍ സാധനം വാങ്ങാനത്തെിയ അഖിലയെയും അഞ്ജുനയെയും ഡി.വൈ.എഫ്.ഐ തിരുവങ്ങാട് ഈസ്റ്റ് വില്ളേജ് കമ്മിറ്റി ജോയന്‍റ് സെക്രട്ടറി ഷിജിലിന്‍െറ നേതൃത്വത്തില്‍ അപമാനിക്കുകയും അസഭ്യംപറയുകയും ചെയ്തിരുന്നുവത്രെ. ഇതത്തേുടര്‍ന്ന് ഇരുവരും സി.പി.എം ഓഫിസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‍െറ രണ്ടാം നിലയില്‍ കയറി ഷിജിലിനെ (27) അടിക്കുകയും ഓഫിസിലെ ഫര്‍ണിച്ചര്‍ നശിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. ഇന്നലെ തലശ്ശേരി പൊലീസ് ഇരുവരെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തുകയായിരുന്നു. പെണ്‍കുട്ടികളെ സ്റ്റേഷനില്‍ ഹാജരാക്കണമെന്നും ജാമ്യം നല്‍കുമെന്നുമാണത്രെ പൊലീസ് അറിയിച്ചിത്. ഇതത്തേുടര്‍ന്ന് തലശ്ശേരി സ്റ്റേഷനിലത്തെിയ ഇവരെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ടിന്‍െറ ചുമതല വഹിക്കുന്ന കണ്ണൂര്‍ സെക്കന്‍ഡ് ക്ളാസ് മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കിയ ഇരുവരെയും രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്ത് വനിതാജയിലിലേക്ക് അയച്ചു. അഖിലയുടെ ഒന്നരവയസ്സുള്ള കുട്ടിയും ഒപ്പമുണ്ട്. യുവതികളെ ആക്രമിച്ച കേസില്‍ നേരത്തേ മൂന്നു സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. തലശ്ശേരി പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് കോണ്‍ഗ്രസ് ബ്ളോക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ് ഉദ്ഘാടനം ചെയ്യാനാണ് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ തലശ്ശേരിയില്‍ എത്തിയത്. കൂട്ടായ്മ ഉദ്ഘാടനം ചെയ്തശേഷമാണ് യുവതികളെ റിമാന്‍ഡ് ചെയ്ത വിവരം അറിഞ്ഞത്. ഉടനെ കൂട്ടായ്മ നിര്‍ത്തിവെച്ച് നേതാക്കളും പ്രവര്‍ത്തകരും വി.എം. സുധീരന്‍െറ നേതൃത്വത്തില്‍ പൊലീസ്് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു. മാര്‍ച്ച് സുധീരന്‍ ഉദ്ഘാടനം ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story