Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വില്ലേജ് ഓഫിസറെ ബന്ദിയാക്കി മണൽ ലോറി കടത്തിയ സി.പി.എം പ്രവർത്തകർ അറസ്റ്റിൽ
text_fieldsbookmark_border
കണ്ണൂർ: മയ്യിൽ മണൽ കടത്ത് പിടികൂടിയ വില്ലേജ് ഓഫിസറെ ബന്ദിയാക്കി മണൽ ലോറി കടത്തിയ സംഭവത്തിൽ സി.പി.എം പ്രവർത്തകർ അറസ്റ്റിൽ. സി.പി.എം പ്രവർത്തകരായ പ്രശാന്ത്(33), പ്രവീൺ(35) എന്നിവരാണ് അറസ്റ്റിലായത്. കയരളം വില്ലേജ് ഓഫിസർ എസ്. അരുണിനെയാണ് ഇവർ ബന്ദിയാക്കിയത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. അരുണിനെ വില്ലേജ് ഓഫിസിൽ ബന്ദിയാക്കിയതിന് ശേഷം പ്രതികൾ പിടിച്ചെടുത്ത മണൽ ലോറിയുമായി കടന്നുകളയുകയായിരുന്നു.
പാർട്ടിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്‍റെ ഭാഗമാണിതെന്ന് സി.പി.എം പ്രതികരിച്ചു.
Next Story