ബാബുവിന് മറുപടി പറയാന്‍ ഒൗചിത്യം അനുവദിക്കുന്നില്ല –സുധീരന്
text_fieldsകോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പ് പരാജയത്തിന്‍െറ ഉത്തരവാദിത്തം കെ.പി.സി.സി പ്രസിഡന്റിനാണെന്ന മുന്‍ മന്ത്രി കെ. ബാബുവിന്‍െറ ആക്ഷേപത്തിന് മറുപടി പറയാന്‍ ഒൗചിത്യബോധം അനുവദിക്കുന്നില്ളെന്ന് വി.എം. സുധീരന്.
മനസ്സാക്ഷിയോടും ജനങ്ങളോടും പാര്‍ട്ടിയോടും നീതിപുലര്‍ത്തുന്ന നിലപാട് മാത്രമാണ് പൊതുജീവിതത്തില്‍ സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരസ്യമായ അഭിപ്രായ പ്രകടനങ്ങള്‍ക്ക് പാര്‍ട്ടിയില്‍ വിലക്കുണ്ട്. അതിനാല്‍, ബാബുവിന്‍െറ പരാമര്‍ശത്തോട് ഒന്നും പറയാനില്ല. എന്നാല്‍, പറയേണ്ട വേദികളില്‍ പറയേണ്ട രീതിയില്‍ ഇതിന് മറുപടിയുണ്ടാവും. ഒരു കാരണവശാലും ഇപ്പോള്‍ പുറത്ത് പറയാന്‍ ഉദ്ദേശിക്കുന്നില്ളെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് കെ.പി.സി.സി ഉപസമിതി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടിയുണ്ടാവുമെന്നും സുധീരന് പറഞ്ഞു.
