മലപ്പുറത്ത് അസ്ഥികൂടങ്ങള്‍ ചാക്കിലാക്കി ഉപേക്ഷിച്ച നിലയില്‍
text_fieldsകൊണ്ടോട്ടി: കിഴിശ്ശേരി പുല്ലഞ്ചേരി അമ്പലറോഡില് അസ്ഥികൂടങ്ങള്‍ ചാക്കിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടത്തെി. ശനിയാഴ്ച രാവിലെ ഒമ്പതോടെയാണ് നാല് ചാക്കുകളിലായി രണ്ട് അസ്ഥികൂടങ്ങള്‍ കണ്ടത്തെിയത്. ആളൊഴിഞ്ഞ സ്ഥലത്ത് നാട്ടുകാരിലൊരാളാണ് ആദ്യം ഒരു ചാക്ക് കണ്ടത്. വിവരമറിയിച്ചതിനെതുടര്‍ന്ന് നാട്ടുകാരും പൊലീസും സ്ഥലത്തത്തെി പരിശോധന നടത്തിയപ്പോള്‍ റോഡിന്‍െറ ഇരുഭാഗങ്ങളിലായി ചാക്കുകള്‍ കണ്ടത്തെുകയായിരുന്നു. ഒരു ചാക്കില്‍ തലയോട്ടിയടക്കമുള്ള ഭാഗങ്ങളും മറ്റൊന്നില്‍ കൈകാലുകളുടെ അസ്ഥികളുമായിരുന്നു. മണ്ണും സംസ്കരിച്ച സമയത്തെ തുണിയുമുണ്ടായിരുന്നു. ഒന്ന് സ്ത്രീയുടേതാണ്. നാല് വര്‍ഷത്തോളം പഴക്കമുണ്ടെന്നും കെട്ടിടാവശ്യങ്ങള്ക്കായി മണ്ണെടുത്തപ്പോള്‍ ലഭിച്ചവ ചാക്കിലാക്കി ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചതാകാമെന്നും പൊലീസ് പറഞ്ഞു. വിദഗ്ധ പരിശോധനക്കായി കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിദഗ്ധരും മലപ്പുറം ഡിവൈ.എസ്.പി ഷറഫുദ്ദീന്, കൊണ്ടോട്ടി സി.ഐ പി.കെ. സന്തോഷ്, എസ്.ഐ പി.ടി. ബിജോയ് എന്നിവരും സ്ഥലത്തത്തെി.
