Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബാറുകളുടെ കാര്യത്തില്‍ തല്‍സ്ഥിതി –എക്സൈസ് മന്ത്രി
text_fieldsbookmark_border
തൃശൂര്‍: അടച്ചുപൂട്ടിയ ബാറുകള്‍ സംബന്ധിച്ച് നിലവിലെ സ്ഥിതി തുടരുമെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്. ബാറുകള്‍ അടച്ചുപൂട്ടിയെന്നത് പ്രചാരണം മാത്രമാണ്. അവിടെയെല്ലാം ബിയറും വൈനും വില്‍ക്കുന്നുണ്ട്. ഫൈവ് സ്റ്റാര്‍ ഹോട്ടലിലൂടെ വിദേശമദ്യവും വില്‍ക്കുന്നുണ്ട്. അടച്ചുപൂട്ടിയ ബാറുകള്‍ സംബന്ധിച്ച് നിലവില്‍ ഒരു തീരുമാനവും എടുത്തിട്ടില്ല. ജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമെ മദ്യനയത്തിന് രൂപം നല്‍കൂ. മദ്യ നിരോധമല്ല സര്‍ക്കാര്‍ നയം, മദ്യവര്‍ജനമാണ്. മദ്യവര്‍ജനം നയമാക്കി ജനങ്ങളെ മദ്യത്തിന്‍െറയും മയക്കുമരുന്നിന്‍െറയും ഉപയോഗത്തില്‍ നിന്നും ഒഴിവാക്കുക എന്നതാണ് ഇടത് നയം. മദ്യത്തേക്കാള്‍ ആപത്കരമാണ് ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം- മന്ത്രി പറഞ്ഞു.
Next Story
