Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെട്രോൾ പമ്പുടമകളുടെ സമരം പിൻവലിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ പമ്പുടമകൾ നടത്തി വന്ന അനിശ്ചിതകാല സമരം പിൻവലിച്ചു. പമ്പുടമകളുമായി മന്ത്രി അനൂപ് ജേക്കബ് നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. നേരത്തെ, സമരം അവസാനിപ്പിക്കാൻ സർക്കാർ നടത്തിയ ഒത്തുതീർപ്പ് ചർച്ചയിൽ തീരുമാനമായിരുന്നില്ല. ഇതിനെ തുടർന്ന് വീണ്ടും ചർച്ച നടത്തുകയായിരുന്നു.
പമ്പുകള്‍ക്ക് സര്‍ക്കാര്‍ പുതുതായി ഏര്‍പ്പെടുത്തിയ ലൈസന്‍സുകളുടെ പേരിലാണ് പമ്പുടമകള്‍ സമരത്തിലേക്ക് നീങ്ങിയത്. ലൈസൻസുകൾക്കായി ഏകജാലകസംവിധാനം നടപ്പാക്കുമെന്നും സർക്കാർ ഉറപ്പു നൽകി.
Next Story
