Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പമ്പുകള്‍ അടച്ചിട്ടതിന്െറ പ്രത്യാഘാതം പരിശോധിക്കണം –മനുഷ്യാവകാശ കമീഷന്
text_fieldsbookmark_border
കൊച്ചി: സംസ്ഥാനത്ത് പമ്പുകള്‍ അടച്ചിട്ട് നടത്തുന്ന സമരത്തിന്‍െറ പ്രത്യാഘാതങ്ങള്‍ പരിശോധിച്ച് നിയമാനുസൃതം നടപടി എടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്കി.
പെട്രോളും ഡീസലും ലഭിക്കാതെ ജനം വലയുകയും യാത്രാദുരിതം കാരണം തൊഴിലെടുക്കാന്‍ കഴിയാത്ത സാഹചര്യം സംജാതമാവുകയും ചെയ്യുന്നു.
അതേസമയം, പമ്പുകള്‍ പിടിച്ചെടുത്ത് തുറക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കുന്നില്ല.
മനുഷ്യാവകാശപ്രവര്‍ത്തകനും കൊച്ചി നഗരസഭാംഗവുമായ തമ്പി സുബ്രഹ്മണ്യന് സമര്‍പ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമീഷന്നടപടി.
Next Story
