Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മെത്രാൻകായൽ: വിവാദ ഉത്തരവ് സർക്കാറിൻെറ ശ്രദ്ധയിൽപെടുത്തി -സുധീരൻ
text_fieldsbookmark_border
തിരുവനന്തപുരം: മെത്രാൻകായൽ നികത്താന്‍ റവന്യൂ വകുപ്പ് ഇറക്കിയ ഉത്തരവ് പിൻവലിക്കുന്ന കാര്യം സർക്കാറിൻെറ ശ്രദ്ധയിൽ പെടുത്തിയതായി കെ.പി.സി.സി പ്രസിഡൻറ് വി.എം സുധീരൻ. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഉചിത തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇടത് സർക്കാറിൻെറ കാലത്ത് അന്നത്തെ കൃഷിമന്ത്രി തന്നെ പദ്ധതിയോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ, എളമരം കരീം അടക്കമുള്ള ഒരു വിഭാഗം പദ്ധതിയെ പിന്തുണച്ചിരുന്നതായും സുധീരൻ മാധ്യമങ്ങളോട് പറഞ്ഞു.
ഉത്തരവിൽ അപാകതയുണ്ടെങ്കിൽ പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇന്നലെ അറിയിച്ചിരുന്നു. ഇടത് സർക്കാരാണ് പദ്ധതിയുമായി മുന്നോട്ടു വന്നതെന്നും അവർ പദ്ധതിക്ക് തത്വത്തിൽ അനുമതി നൽകുകയും ചെയ്തിരുന്നതായും മുഖ്യമന്ത്രി ആരോപിച്ചിരുന്നു.
Next Story
